
18 വയസ്സ് പൂര്‍ത്തിയായതും 50 kg -ന് മുകളില്‍ ഭാരവും ഉള്ള ഏതൊരു പുരുഷന് 3 മാസത്തിലൊരിക്കലും സ്ത്രീക്ക് 4 മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം.
ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 5 മുതല്‍ 6 വരെ ലിറ്റര്‍ രക്തമുണ്ടാകും.ഇതില്‍ നിന്നും 320 ml രക്തം മാത്രമേ ഒരിക്കല്‍ ദാനമായി നല്‍കുന്നുള്ളൂ.
ഒരിക്കല്‍ ദാനം ചെയ്യപ്പെടുന്ന രക്തം 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുന്നു.
പ്രത്യേക ഡയറ്റോ, വിശ്രമമോ, മരുന്നോ രക്തദാനത്തിനു ശേഷം ആവശ്യമില്ല.
രക്തദാനം ഇരുമ്പിന്റെ അളവ് ക്രമീകരിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.
മനുഷ്യ രക്തത്തിന് പകരമായി ഒന്നുമില്ല. അതിനാല്‍ ഒഴിവു കഴിവുകള്‍ പറയാതിരിക്കൂ.
രക്തം ഒരു അത്ഭുത ഔഷധമാണ്.ഇതിനെ പ്രയോജനപ്പെടുത്തൂ.
രക്ത ദാതാക്കളുടെ സംഖ്യ പരിമിതം,പക്ഷെ രക്തം സ്വീകരിക്കാനുള്ളവരുടെ എണ്ണം ധാരാളം.
സ്നേഹവും പരിരക്ഷയും ആവരണമായിട്ടുള്ള ഒരു വരദാനമാണ് രക്തം.അത് പങ്കു വെക്കു.
രക്തദാനം നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല .
ഏതാനും നിമിഷങ്ങള്‍ മാത്രമേ രക്തദാനത്തിന് വേണ്ടി വരുന്നുള്ളൂ..കൊടുക്കുന്നവന് ആരോഗൃപരമായി ലാഭവും, ലഭിക്കുന്നവന് ജീവിതം തിരിച്ചു ലഭിക്കുന്ന നേട്ടങ്ങൾ മാത്ര മല്ലാതെ കോട്ടങ്ങൾ ഒന്നുമുണ്ടാകുന്നില്ല......
" രക്ത ദാനം മഹാ ദാനം
