top of page
WhatsApp Image 2021-05-25 at 5.54.04 PM.
WhatsApp Image 2021-05-25 at 5.54.04 PM.

പ്രിയ സുഹൃത്തേ 
         സമ്പന്നരും സുഖലോലിപരും ദരിദ്രരും, ആരോഗ്യമുള്ളവരും രോഗികളും ,സംരക്ഷിക്കപ്പെടുന്നവരും സംരക്ഷിക്കപ്പെടാത്തവരും അങ്ങനെ ഒട്ടനവധി ആളുകൾ നിറഞ്ഞു നിൽക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഒരുപക്ഷെ ദൈവത്തിന്റെ വിധിക്ക് കാരണമായോ അല്ലെങ്കിൽ സാഹചര്യത്തിൻറെ സമ്മർദ്ദം കൊണ്ടോ കുറെ മനുഷ്യർ ഈ ഭൂമിയിൽ രോഗം കൊണ്ടും പട്ടിണി കൊണ്ടും കഷ്‌ടപ്പെടുന്നു. ഇന്ന് നമ്മൾ അവരിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അല്ലെങ്കിൽ അവരെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മളെ പോലെ ഒരാളായിരിക്കാം ഇന്നലെകളിൽ അവരും. നാളെ നമ്മുടെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ
       ഈ ലോകത്ത് എല്ലാവരെയും സഹായിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയില്ല എങ്കിലും നമ്മുടെ പ്രദേശത്ത് ഒരാൾക്കോ ഒരു കുടുംബത്തിനോ ഒരു ദിവസത്തേ മരുന്നോ ഭക്ഷണമോ അല്ലെങ്കിൽ ഒരു വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ അവരുടെ കണ്ണീർ തുടയ്ക്കാനോ ആശ്വാസം നൽകാനോ കഴിഞ്ഞാൽ അത് മഹത്തായ ഒരു കാര്യമാണ് 
        വിശപ്പിനും വേദനയ്ക്കും, രോഗത്തിനും ദുഃഖങ്ങൾക്കും ജാതിയും മതവും വർഗ്ഗവും വർണ്ണവും ഇല്ല മേൽപറഞ്ഞ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും മനുഷ്യരാണ്.നമ്മുടെ നാട്ടിൽ ഒത്തിരി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളും; സംഘാടക യും ഉണ്ട് അവരുടെ ആ നല്ല പ്രവർത്തനങ്ങളെ ഞങ്ങൾ ആത്മാർത്ഥമായി കാണുന്നു. ഇനിയും പുതിയ സംരഭങ്ങൾ ആരംഭിച്ചേക്കാം അതിനെ യും നിറ മനസ്സോടെ സ്വീകരിക്കാം  അതിനിടയിൽ  ഞങ്ങൾ ഒരുപറ്റം സാധാരണക്കാർ നല്ല ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട്  അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പോലെ 10 പേർക്കെങ്കിലും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യണമെന്നുളള നിറഞ്ഞ മനസ്സോടെ ആഗ്രഹത്തോടെ ഇറങ്ങി തിരിയ്ക്കുകയാണ് ആ വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതോടൊപ്പം ഇതിലൊരംഗമായി താങ്കളെ കൂടി ക്ഷണിക്കുന്നു അതോടൊപ്പം ഈ സംരഭത്തിലേക്ക് താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും  സഹായ-സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ..... 

പകരത്തിനു പകരമായല്ല 
മത്സരത്തിനുമല്ല കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യത്തിൽ എത്താമെന്നുളള വിശ്വാസത്തിലാണ്  

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിന് കരുത്തേകുവാൻ താങ്കളുടെ മനസ്സും കരങ്ങളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വീശ്വസിച്ച് കൊണ്ട്
 അർപ്പണ ചരിറ്റബിൾ ട്രസ്റ്റ് & രക്തദാന സേനക്ക് വേണ്ടി
 

        പ്രസിഡന്റ് 
അനന്തു കെ ഷാജി

       സെക്രട്ടറി
അമൽ സേനൻ പി

bottom of page